Friday, 31 July 2015


എ.പി.ജെ അബ്ദുള്‍  കലാം അനുസ്മരണം

എ.പി.ജെ അബ്ദുള്‍  കലാം അനുസ്മരണം  1-8-15 ശനിയാഴ്ച നടത്തി. കലാം അനുസ്മരണ വീഡിയോ പ്രദര്‍ശനം നടത്തി.പതിപ്പ് നിര്‍മാണവും പ്രദര്‍ശനവും നടന്നു. എ.പി.ജെ വചനങ്ങള്‍ ആലേഘനം ചെയ്ത ബാഡ്ജുകള്‍ ധരിച്ചാണ് കുട്ടികള്‍ വീടുകളിലേക്ക് പോയത്.ഹെഡ്മാസ്റ്റര്‍ മുരളീധരന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ്റ് എസ്. എം. ഷാജഹാന്‍ , മറ്റു പി.ടി.എ അംഗങ്ങള്‍ 


തുടങ്ങിയവര്‍ പങ്കെടുത്തു.

Tuesday, 21 July 2015

ചാന്ദ്രദിനാഘോഷം
അയിലൂര്‍ഗവ: യു.പിസ്കൂളില്‍ ശാസ്ത്രക്ലബ്ബിന്‍റെ  അഭിമുഘ്യത്തില്‍ ചാന്ദ്രദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.ചാന്ദ്രദിന പ്രദര്‍ശനം   ഹെഡ്മാസ്റ്റര്‍ എന്‍.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രക്ലബ് സെക്രട്ടറി ധന്യ അധ്യക്ഷത വഹിച്ചു.  ശ്രീലക്ഷ്മി,സുദര്‍ശ, എന്നിവര്‍ സംസാരിച്ചു.



സമഗ്ര പച്ചക്കറികൃഷി വികസനപദ്ധതിഅയിലൂര്‍ ഗവ.യു.പി. സ്കൂളില്‍ സമഗ്ര പച്ചക്കറികൃഷി വികസനപദ്ധതിക്ക് തുടക്കമായി.ദേശീയ ഹരിതസേന,സ്കൂള്‍ സീഡ്ക്ലബ്,അയിലൂര്‍  കൃഷിഭവന്‍ എന്നിവയുടെ സംയുക്ത ആഭിമുഘ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.അയലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഗീത രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അയിലൂര്‍ കൃഷി  ഓഫീസര്‍ സിനീഷ്. എം .എസ്,  ഹെഡ്മാസ്റ്റര്‍ എന്‍.മുരളീധരന്‍ ,  പി.ടി.എ പ്രസിഡണ്ട് എസ്.എം. ഷാജഹാന്‍ , സ്റ്റാഫ്  അംഗങ്ങള്‍, സീഡ്ക്ലബ്, ഹരിതസേന അംഗങ്ങള്‍  എന്നിവര്‍ സംബന്ധിച്ചു.







Wednesday, 15 July 2015

വാര്‍ഷിക പൊതുയോഗം
ഗവ: യു. പി. സ്കൂള്‍ ആയിലൂരിലെ അധ്യാപക രക്ഷകര്‍തൃ സമിതിയുടെ വാര്‍ഷിക പൊതുയോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി ഗീത രാജേന്ദ്രന്‍ നിര്‍വഹിച്ചു. PTA പ്രസിഡണ്ട്‌ ശ്രീ വേലുകുട്ടി ആധ്യക്ഷത വഹിച്ചു. VARD മെമ്പര്‍ കണ്ണാമണി വിജയന്‍ കുട്ടികള്‍ക്കുള്ള എന്ടോവ്മെന്‍റ് വിതരണം ചെയ്തു.
                               പുതിയ PTA പ്രസിടെന്റായി ശ്രീ എം. ഷാജഹാന്‍ മദര്‍ PTA പ്രസിടന്റ്റ്  സന്ധ്യ സുനില്‍   എന്നിവരെ തെരഞ്ഞെടുത്തു.
             വിദ്യര്‍ത്ഥികളായ  ശ്രീലക്ഷ്മി സ്വാഗതവും , റിപ്പോര്‍ട്ട്‌അവതരണം ധന്യയും, സംഗീത നന്ദിയും പറഞ്ഞു 

Wednesday, 8 July 2015

യൂണിഫോം വിതരണം- "തണല്‍" സഹായനിധി

അയിലൂര്‍ ഗവ: യു.പി.സ്കൂളില്‍ സൗജന്യ യൂണിഫോം വിതരണ ഉദ്ഘാടനം പഞ്ചായത്ത്‌പ്രസിഡണ്ട്‌ ശ്രീമതി.
ഗീത രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്കായുള്ള സഹായനിധി "തണല്‍" പരിപാടിയുടെ ഉത്ഘാടനം യൂണിയന്‍ ബാങ്ക്അസിസ്ടന്റ്റ് മാനേജര്‍ ശ്രീമതി. പാര്‍വതി നിര്‍വഹിച്ചു. കണ്ണാമണി വിജയന്‍ (വാര്‍ഡ്‌ മെമ്പര്‍) എ.വേലുക്കുട്ടി ( പി.ടി.എ പ്രസിടന്റ്റ്) എന്‍.മുരളീധരന്‍ (ഹെഡ്മാസ്റ്റര്‍)  ടി.പി.ദേവകി(സ്റ്റാഫ്‌ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.